ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ തൃശ്ശൂർ ജില്ലാ സമ്മേളനം
തൃശ്ശൂർ : വ്യാജവൈദ്യം തടയുന്ന സുപ്രീംകോടതിവിധി ഉടൻ നടപ്പിലാക്കണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ തൃശ്ശൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സമ്മേളനം തൃശൂർ കോർപറേഷൻ മേയർ ശ്രീമതി അജിത വിജയൻ ഉദ്ഘാടനംചെയ്തു .ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷിബു.എസ്, നാഷണൽ ആയുഷ് മിഷൻ ഡി പി എം ഡോ. ശ്രീവത്സ്, മുൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷീല ബി. കാറളം, സി സി ഐ എം മെമ്പർ മനോജ് കാളൂർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.






