എ.എം.എ.ഐ. ക്ക് വിജയം!
സർജറി ഉത്തരവിന് സ്റ്റേ ഇല്ല – സുപ്രീം കോടതി
ആയുർവേദത്തിലെ ശല്യ, ശാലാക്യ ബിരുദാനന്തര ബിരുദ ധാരികൾക്ക് 58 ഇനം ശസ്ത്രക്രിയക്ക് അനുമതി നല്കിയ സി.സി.ഐ.എം റഗുലേഷൻ സ്റ്റേ ചെയ്യണമെന്ന ഐ.എം.എ യുടെ ആവശ്യം സുപ്രീം കോടതി തള്ളി. എ.എം.എ.ഐ യുടെ തടസ്സ വാദം കേട്ടതിന് ശേഷമാണ് കോടതി ഉത്തരവ്. ബന്ധപ്പെട്ടവർക്ക് നോട്ടീസയക്കാൻ കോടതി ഉത്തരവായി. പ്രധാന ഹർജിയിൽ തീരുമാനമാകും വരെ സി.സി.ഐ.എം റഗുലേഷൻ നിലനില്ക്കും. കേസിൽ എ.എം.എ.ഐ മുൻകൂട്ടി കവിയറ്റ് ഹർജിസമർപ്പിച്ചിരുന്നു. അതിനാലാണ് ഐ.എം.എ യുടെ പരാതി പരിഗണിച്ചപ്പോൾ തടസ്സവാദം ഉന്നയിക്കാൻ അവസരം ലഭിച്ചത്. ആയുർവേദത്തിന്റെ ചരിത്രവും ശല്യ- ശാലക്യങ്ങൾ അഷ്ടാംഗങ്ങളിൽ ഉൾപ്പെടുന്നതാണെന്നതും സർജറി അയുർവേദത്തിന്റെ അഭിഭാജ്യ ഘടകമാണെന്നും എ.എം.എ.ഐ ക്ക് വേണ്ടി ഹാജരായ അഡ്വ വി.കെ. ബിജു കോടതിയെ ബോധ്യപ്പെടുത്തി.
പ്രസിഡന്റ്/ ജ. സെക്രട്ടറി
എ.എം.എ.ഐ