*ആയുർവേദ മെഡിക്കൽ അസോസിയേഷൻ 42 മത് സംസ്ഥാന സമ്മേളനം ലോഗോ പ്രകാശനം ചെയ്തു.*
ആയുർവേദ ഡോക്ടർമാരുടെ പൊതു സംഘടനയായ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ 17 മത് സംസ്ഥാന സമ്മേളനവും 42 മത് സംസ്ഥാന കൗൺസിലും മാർച്ച് 28 ന് എറണാകുളം ,കലൂർ റിന്യൂവൽ സെന്ററിൽ വച്ച് നടക്കുന്നു. ഇതിന്റെ ലോഗോ പ്രകാശനം പ്രൊഫ.എം.കെ.സാനു മാസ്റ്റർ നിർവഹിച്ചു. എ.എം.എ.ഐ ജനറൽ സെക്രട്ടറി ഡോ.സാദത്ത് ദിന കർ ,സ്വാഗത സംഘ കൺവീനർ ഡോ. ദേവി ദാസ് വെള്ളോടി എന്നിവർ സന്നിഹിതരായിരുന്നു. *കുടുംബാരോഗ്യം ആയുർവേദ ത്തിലൂടെ (Ayurveda for Family Care)* എന്ന സന്ദേശം മുന്നോട്ടു വച്ചു കൊണ്ടാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. കോവിഡ് പോലുള്ള പകർച്ചവ്യാധികളുടെ പശ്ചാത്തലത്തിൽ ആയുർവേദത്തിലൂടെ സ്ത്രീകൾക്കും, കുട്ടികൾക്കും, മുതിർന്നവർക്കും ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തി കുടുംബത്തിന്റെ സമ്പൂർണ്ണ ആരാഗ്യം സംരക്ഷിക്കുക എന്നതാണ് സമ്മേളന സന്ദേശത്തിന്റെ ലക്ഷ്യം.

