
ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും-മന്ത്രി കെ.കെ ശൈലജ ടീച്ചര്‍
സംസ്ഥാനത്തെ ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ദേശീയ ആയുര്‍വേദ ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ ഇനി ആയുര്‍വേദ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ എന്നറിയപ്പെടും. ഇതില്‍ തെരഞ്ഞെടുക്കപ്പെട്ടവയാണ് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തുക. ഈ സര്‍ക്കാര്‍ 118 തസ്തികകള്‍ ആയുര്‍വേദത്തിനായി മാത്രം സൃഷ്ടിച്ചു. ഇനിയും തസ്തികകള്‍ സൃഷ്ടിക്കേണ്ടി വരും. ആയുര്‍വേദത്തില്‍ വലിയ പാരമ്പര്യമുള്ള കേരളം ഔഷധ സസ്യങ്ങളുടെ കലവറയാണ്. സര്‍ക്കാറിന്റെ കീഴിലെ ഔഷധിയുടെ