Ayurcan- Cancer Treatment Training Program For Ayurvedic Doctors

Ayurcan- Cancer Treatment Training Program For Ayurvedic Doctors- Valedictory session

About AyurCan

Dr. Rejith Anand, Member, CCIM, Former General Secretary, AMAI

ആയുർ കാൻ വളരെ ഗൃഹപാഠം ചെയ്ത് AMAI അവതരിപ്പിച്ച ഒരു പരിപാടി ആണു്.
കൊല്ലത്ത് നടന്ന ഒരു പരിപാടിക്കു ശേഷം സഹദേവൻ സാറുമായി നടത്തിയ സ്വകാര്യ സംഭാഷണത്തിൽ കാൻസർ ചികിത്സയ്ക്ക് ആയുർവേദത്തിലുള്ള സാധ്യതകൾ പ്രചരിപ്പിക്കുന്നതിനും തത്പരരായ ഡോക്ടർമാരെ അതിലേക്ക് കൊണ്ടുവരുന്നതിനും AMAI മുൻകൈ എടുക്കണം എന്ന് എന്നോട് പറയുകയുണ്ടായി. ഈ ആശയം പല വിദഗ്ധരുമായി പങ്കുവച്ചപ്പോൾ ആയുർവേദ ഓൺ കോളജിയിലെ വിവിധ വിദഗ്ധരെ പറ്റി ദേശീയ തലത്തിൽ തന്നെ ഒരന്വേഷണം നടത്തി അവരെ സംഘടിപ്പിച്ച് ഒരു ശില്പശാല നടത്താൻ തീരുമാനിച്ചു. അതിന്റെ ചുമതല സയന്റിഫിക് കമ്മിറ്റി ഭാരവാഹികളായിരുന്നDR . vc ദീപിനും DR . വിജയനാഥിനും നൽകി. ആയുർ കാൻ എന്ന പേര് നിർദേശിച്ചത് സോ: ഷീല കാരളം ആയിരുന്നു.

അങ്ങനെ തൃശൂരിൽ ഗംഭീരമായി നടന്ന ദ്വിദിന ദേശീയ ശില്പശാലയോടെ ആയുർ കാൻ ന് മൂർത്തഭാവം വന്നു. കേരളത്തിൽ നിന്ന് സഹദേവൻസർ, സുശീല സജി Dr, ഡോ. മുരളീധരൻ ഡോ.ട.ആനന്ദ് തുടങ്ങിയവരും സംസ്ഥാനത്തിന് പുറത്ത് നിന്ന് ഒരു ഡസനോളം ഡോക്ടർമാരുംഇവരെല്ലാം അവരുടെ അനഭവങ്ങൾ പങ്ക വച്ചു.CCIM അംഗങ്ങളായിരുന്ന ഡോ. ഉദയകമാറും ഡോ: റാംമോഹനും കൂടാതെ ഡോ. വി.സി. ദീപൂമായിരുന്നു ഫാക്കൽറ്റിയെ കണ്ടെത്തുന്നതിന് അഖിലേന്ത്യാ തലത്തിൽ അന്വേഷണം നടത്തിയത്. ഡോ. ഷീല കാരളം, ഡോ: AK മനോജ് കുമാർ ഡോ.. പ്രസാദ് ,തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രബന്ധങ്ങൾ വിലയിരുത്തി. സയൻറിഫിക് കമ്മിറ്റിയും ഡോ: കെ.എം. ജോസ് ഡോ. നേത്രദാസ്, ഡോ:ഗോപി ദാസ് , ഡോ. അർജുൻ ,ഡോ .സി രി, ഡോ.ശ്വാം ലാൽതുടങ്ങിയവരുടെ നേതൃത്വത്തിൽ തൃശുർ ജില്ലാ കമ്മിറ്റിയും സംഘാടനത്തിൽ സംസ്ഥാന കമ്മിറ്റിക്കു താങ്ങായി.
 
ദേശീയ സെമിനാറിനു ശേഷം ഇതിന്റെ തുടർ പ്രവർത്തനങ്ങളെപ്പറ്റി വിശദമായി ചർച്ച നടത്തി.
 
സെമിനാറിന്റെ proceedings പ്രസിദ്ധീകരിക്കുന്നതിനും തല്പരരായ ഡോക്ടർമാരുടെ ഗ്രൂപ്പുണ്ടാക്കി തുടർ പരിശീലനം നടത്തുന്നതിനും തീരുമാനിച്ചു.
 
ഡോ: ഷീല കാരളത്തിന്റെ നേതൃത്വത്തിൽ ഗംഭീരമായ പ്രവത്തനം നടന്നതിന്റെ ഫലമായാണ് ആയുർ കാൻ പ്രൊസീഡിംങ് സ് AMAI പ്രസിദ്ധീകരണ വിഭാഗത്തിന് പുറത്തിറക്കാൻ കഴിഞ്ഞത്.
 
ആയുർ കാൻ പരിശീലന പരിപാടിയുടെ ആദ്യഘട്ടം അമൃതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിനിൽ നടത്താൻ കഴിഞ്ഞത് ഒരു വലിയ വിജയമായി. AIMട ൽ ഡോ: റാം മോഹൻ നടത്തിയ ഇടപെടലുകളാണ് ഇതിനു വഴി തുറന്നത്.  2 വർഷത്തിലേറെ നീണ്ട തുടർ പരിശീലനത്തിന് ഡോ.വിജയനാഥ് മികച്ച നേതൃത്വം നൽകി. ഡോ. സുശീല സജി, സോ: സഹദേവൻ സർ എന്നിവർ പകർന്നു നൽകിയ അനുഭവജ്ഞാനമാണ് ആയുർ കാൻ പരിശീലനത്തിന് ജീവനേകിയത്. ക്ലാസുകളിൽ സംഘടനാ ഭാരവാഹികളായ ഡോ: മൻസൂർ ,  ഡോ. സി.ഡി. ലീന, ഡോ. ജയചന്ദ്രൻ , ഡോ.ജോസ് കുമാർ തുടങ്ങിയവരുടെ സാന്നിദ്ധ്യം സംഘാടനം കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിച്ചു. AMA റിസർച്ച് ഫൗണ്ടേഷൻ അവസാന ഘട്ടത്തിൽ ക്ലാസുകളുടെ മേൽനോട്ടം ഏറ്റെടുത്തു.
 
AMAI ആയുർ കാൻ പ്രോജക്ടിനെ തുടർന്ന് പല institutions ലും ഇതു സംബസിച്ച് സെമിനാറുകളും ഗവേഷണ പരിപാടികളും ആരംഭിച്ചു എന്നത് അത്യന്തം സന്തോഷകരമാണ്. അതിലേറെ സന്തോഷകരം ആയുർ കാൻ തുടർ പരിശിലനത്തിൽ പങ്കെടുത്തവർ ഈ മേഖലയിൽ കൂടുതൽ രൂപ പതിപ്പിക്കുന്നതിന്ന്‌ പ്രാപ്തരായി എന്നതാണ്. പരിപാടിയുടെ വിജയത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.
 
ആയുർവേദ കാൻസർ ചികിത്സാരംഗത്ത് മുന്നേറ്റം ഉണ്ടാക്കുന്നതിന് ഇനിയും കൂട്ടായ തുടർപ്രവർത്തനം ഉണ്ടാകേണ്ടതുണ്ട്. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ഇത്തരം പ്രോജക്ടുകൾ ഏറ്റെടുക്കുന്നതിന് എപ്പോഴും സന്നദ്ധമാണ്.
ആയുർ കാൻ പ്രോജക്ടിന്റെ വിജയത്തിനു സംഭാവന നൽകിയ ഓരോ വ്യക്തികളെയും ഈ അവസരത്തിൽ സ്മരിക്കുന്നു.
 
 
Ayurcan- Dr. Sadath Dinakar, General Secretary, AMAI, State Committee, Kerala
 
ക്യാൻസർ ചികിത്സയിൽ ആയുർവേദത്തിൽ സാധ്യത ഉണ്ട് എന്ന് തുറന്നു പറയുന്നതിന് നമ്മുടെ മേഘലയിലുള്ളവർ പോലും മടിച്ചിരുന്ന ഒരു കാലഘട്ടത്തിലാണ് ഇത്തരമൊരു ചിന്ത മുന്നോട്ട് വെച്ചുകൊണ്ട് ആയുർകാൻ സെമിനാർ സംഘടിപ്പിക്കാൻ സംഘടന മുന്നോട്ടുവന്നത്. ആയുർവേദ മേഖലയിൽ മൊത്തം ക്യാൻസറിന് ആയുർവേദ ചികിത്സ ഉണ്ട് എന്നുള്ള വിശ്വാസത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞു എന്നാതായിരുന്നു ഇതിന്റെ പ്രധാന നേട്ടം. ആയുർകാൻ ശില്പശാലയുടെ ഗംഭീര വിജയത്തിനു ശേഷമാണ് നമ്മുടെ അക്കാദമി പോലും ഇത്തരമൊരു ചിന്തയിലേക്ക് വരികയും പല കോളേജുകളിലും ഇത്തരമൊരു ചികിത്സയ്ക്കുള്ള സാധ്യതയെ കുറിച്ചുള്ള സെമിനാറുകളും പഠനങ്ങളും ഗവേഷണങ്ങളും ആരംഭിക്കുന്നത്.
 
ഇന്ന് നമുക്ക് ഒരു പറ്റം ഡോക്ടർമാരെ ക്യാൻസർ ചികിത്‌സാമേഘലക്ക് സംഭാവന ചെയ്യാൻ കഴിഞ്ഞു.
 
ഈയൊരു ചർച്ച ഉയർന്നു വന്ന ഘട്ടത്തിൽ പലരും ഇത് സഫലമാകുമോ, ഇത് വിമർശനങ്ങൾ വിളിച്ചുവരുത്തുമോ തുടങ്ങിയ സന്ദേഹങ്ങൾ പറഞ്ഞുവെങ്കിലും Dr.രജിത്ത് ദീർഘ വീക്ഷണമുള്ള നേതൃത്വശേഷിയോടെ എല്ലാവരെയും ബോധ്യപ്പെടുത്തി കൊണ്ടാണ്ട് ഈ പരിപാടിയുമായി മുന്നോട്ടു പോകാൻ തയ്യാറായത്. Dr.രജിത്തിന്റെ നേതൃത്വവും ആത്മവിശ്വാസവുമായിരുന്നു ആയുർകാനിന്റെ വിജയത്തിന്റെ പ്രധാന ഘടകം. ഒപ്പം ഇത്  വിജയത്തിലെത്തിക്കാൻ പ്രയത്നിച്ച Dr.വിജയനാഥിനും ഒപ്പമണ്ടായിരുന്ന മറ്റ് നേതാക്കൾക്കും അഭിനന്ദനങ്ങൾ.
 
💐AYURCAN💫– Dr. Smitha Joji
*************************
Learning under Ayurcan was really an interesting and exciting journey..I count myself as one of the luckiest person to have had wonderful teachers and catch up with many new faces as colleagues.
Ayurcan study include both Conventional and Ayurvedic approach in the field of Onchology.In conventional method we got excellent training at Amrutha institute Edappilly under the guidance of Dr Gopalan, Chief simulation centre.
Expert faculties of Amrutha institute, The  simulation centre through which we got efficient training.
 
🙏💐Dr Gopalan..An expert teacher and  an inspirational councellor too..The way you were with us will always  be remembered
🙏💐 sincere thanks to  faculties from Ayurveda sector..All were Exceptionally Good
 
💐⭐Dr Vijayathadh..Who has done the frame  work and the fillings with  support of  the AMAI scientific committee, THANKYOU earnestly for standing with us.
We all Respect you for having much tolerance  towards our naughty/non responsiveness sometimes.
💐Remembering Dr Jayachandren,Dr Siri sooraj,Dr Leena Dr.Mansoor Ali
💐Dr Suseela saji as a delegate as well as an expert, dedicated faculty🙏
🙏Dr Udaykumar scientific committee, for your valuable presence in valedictory function
 
👍Appreciate every single delegate  Drs of Ayurcan who comeup with Ayurveda Onchology
🤝WE ARE A PART OF AN IMPORTANT TASK.All the best to all Drs.💐
 
🙏Sincere THANKS  to AMAI for  initiating such innovative programmes.
 
With Gratitude
Dr Smitha Joji BHMS BAMS
Ayurcan delelegate

AMAI MEMBERSHIP

It's time to renew your membership. Member benefits include Journals.

RELATED POSTS

ആർദ്ര വൈദ്യ നിമിഷങ്ങൾ വൈദ്യ ജീവിതത്തിലെ ആത്മബന്ധങ്ങളുടെ കഥ

  Tonight @ 8pm വൈദ്യം – സാന്ത്വനത്തോടൊപ്പം ആത്മബന്ധങ്ങളുടെ സ്നേഹ സമന്വയം കൂടിയാകുന്നു. രോഗ പരിശോധന യാന്ത്രികമായ കുറിപ്പടിയുടെ പിറവിക്കപ്പുറംനീളാത്ത കൂടിക്കാഴ്ചകൾ മാത്രമാകുന്ന ഈ കാലത്ത് ചില മാറ്റങ്ങൾക്കു നമുക്ക് തയ്യാറാവാം. മനസിനേയും,

Read More »

മർമകലൈ CME സീരീസ്

  Dear Doctors, മർമകലൈ CME സീരീസ് intro session കൾക്ക് ശേഷം ആദ്യ ക്ലാസ് ജൂൺ 9 നു ആരംഭിക്കുകയാണ്. 🟡 5 ക്ലാസുകൾ ആവും ഉണ്ടാകുക. ഒരു ദിവസം മുഴുവൻ നീണ്ടു

Read More »

AMAI State Conference 2018

Ayurveda Medical Association of India State Conference 2018 2018 February 17, 18 Camelot Convention Centre , Alappuzha Events AMAI State Conference is the largest gathering

Read More »