എ.എം.എ.ഐ. ക്ക് വിജയം! സർജറി ഉത്തരവിന് സ്റ്റേ ഇല്ല – സുപ്രീം കോടതി

എ.എം.എ.ഐ. ക്ക് വിജയം!

സർജറി ഉത്തരവിന് സ്റ്റേ ഇല്ല – സുപ്രീം കോടതി

ആയുർവേദത്തിലെ ശല്യ, ശാലാക്യ ബിരുദാനന്തര ബിരുദ ധാരികൾക്ക് 58 ഇനം ശസ്ത്രക്രിയക്ക് അനുമതി നല്കിയ സി.സി.ഐ.എം റഗുലേഷൻ സ്റ്റേ ചെയ്യണമെന്ന ഐ.എം.എ യുടെ ആവശ്യം സുപ്രീം കോടതി തള്ളി. എ.എം.എ.ഐ യുടെ തടസ്സ വാദം കേട്ടതിന് ശേഷമാണ് കോടതി ഉത്തരവ്. ബന്ധപ്പെട്ടവർക്ക് നോട്ടീസയക്കാൻ കോടതി ഉത്തരവായി. പ്രധാന ഹർജിയിൽ തീരുമാനമാകും വരെ സി.സി.ഐ.എം റഗുലേഷൻ നിലനില്ക്കും. കേസിൽ എ.എം.എ.ഐ മുൻകൂട്ടി കവിയറ്റ് ഹർജിസമർപ്പിച്ചിരുന്നു. അതിനാലാണ് ഐ.എം.എ യുടെ പരാതി പരിഗണിച്ചപ്പോൾ തടസ്സവാദം ഉന്നയിക്കാൻ അവസരം ലഭിച്ചത്. ആയുർവേദത്തിന്റെ ചരിത്രവും ശല്യ- ശാലക്യങ്ങൾ അഷ്ടാംഗങ്ങളിൽ ഉൾപ്പെടുന്നതാണെന്നതും സർജറി അയുർവേദത്തിന്റെ അഭിഭാജ്യ ഘടകമാണെന്നും എ.എം.എ.ഐ ക്ക് വേണ്ടി ഹാജരായ അഡ്വ വി.കെ. ബിജു കോടതിയെ ബോധ്യപ്പെടുത്തി.

പ്രസിഡന്റ്/ ജ. സെക്രട്ടറി
എ.എം.എ.ഐ

AMAI MEMBERSHIP

It's time to renew your membership. Member benefits include Journals.

RELATED POSTS

ആയുര്‍മിത്രം 2017

?*ആയുര്‍മിത്രം 2017*? *ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ, പാലക്കാട്‌ ജില്ല,  വനിതാ കമ്മിറ്റി സംരംഭം* അന്തർദേശീയ വനിതാ ദിനത്തോട് അനുബന്ധിച്ച് സ്ത്രീ സമൂഹത്തിന്റെ സമഗ്രആരോഗ്യ പരിപാലനത്തെ ലക്ഷ്യമാക്കി നടപ്പിലാക്കുന്ന *ആയുര്‍മിത്രം 2017* എന്ന

Read More »

Yuvatha 2019

Palakkad: AMAI Palakkad district committee is conducting Yuvatha, an interactive session with students in Santhigiri Ayurveda College, Olaserry on 2019 June 9 and Vishnu Ayurveda

Read More »