ആയുഷിനുവേണ്ടി ആയുര്‍വേദ ഐക്യവേദിയുടെ സമരം

സംസ്ഥാനത്ത് ആയുഷ് വകുപ്പ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് ആയുര്‍വേദരംഗത്തെ വിവിധ സംഘടനകളുടെ ഏകോപന സമിതിയായ ആയുര്‍വേദ ഐക്യവേദി സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി.
വി.ഡി. സതീശന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആയുഷ് വകുപ്പ് നിലവില്‍ വരണമെന്ന നിലപാടിലാണ് സര്‍ക്കാരെന്ന് അദ്ദേഹം പറഞ്ഞു. ഇതിനുള്ള തടസങ്ങള്‍ നീക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. ആയുഷിന്റെ ജനനത്തോടെ സംസ്ഥാനത്തെ ആയുര്‍വേദരംഗത്തിന് കാര്യമായ ഉണര്‍വുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഡോ. പി.കെ. മോഹന്‍ലാല്‍ അധ്യക്ഷനായി.
എം.എല്‍.എമാരായ വി.ശിവന്‍കുട്ടി, വി.എസ്. സുനില്‍കുമാര്‍, തോമസ് ഉണ്ണിയാടന്‍, അഹമ്മദ് കബീര്‍, സംഘടനാ നേതാക്കളായ ഡോ.ജി. വിനോദ്കുമാര്‍, ഡോ. ശര്‍മ്മത്ഖാന്‍, ഡോ. കെ.വി. ബൈജു, ഡോ. ഹരിറാം, മുന്‍ ഹോമിയോ കോളേജ് പ്രിന്‍സിപ്പല്‍ രവി എം.നായര്‍, ഡോ.സനില്‍, ഡോ.രഘുനാഥന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.

AMAI MEMBERSHIP

It's time to renew your membership. Member benefits include Journals.

RELATED POSTS

എ എം എ ഐ കണ്ണൂർ ജില്ലാ സമ്മേളനം

കണ്ണൂർ: ഇരിട്ടി ഏരിയയിൽവച്ചു നടന്ന കണ്ണൂർ ജില്ലാ സമ്മേളനം പേരാവൂർ നിയോജകമണ്ഡലം MLA അഡ്വക്കേറ്റ് സണ്ണി ജോസഫ് ഉത്‌ഘാടനം ചെയ്തു ..ഇരിട്ടി നഗരസഭ അധ്യക്ഷൻ പി പി അശോകൻ ചടങ്ങിൽ  മുഖ്യഥിതിആയിരിക്കുന്നു.ദേശീയ സംസ്ഥാന അവാർഡ്

Read More »

തൃശ്ശൂർ തൈക്കാട്ട് മൂസ്സ്- അഷ്ടവൈദ്യൻ ഡോ.പി.ടി.എൻ.വാസുദേവൻ മൂസ്സ്

  അഗസ്ത്യരസായനവും ഗുഗ്ഗുലു തിക്തക ഘൃതവും ചേർത്തു നൽകുന്നതിന്റെ യുക്തി എന്ത്?🩺🤔👍🏼 പഴനെല്ലിപ്പുറത്ത് മൂസ്സ് തൃശ്ശൂർ തൈക്കാട്ട് മൂസ്സ് എന്ന് അറിയപ്പെടാൻ തുടങ്ങിയത് എങ്ങനെ? 🤔 ശക്‌തൻ തമ്പുരാനും തൃശ്ശൂർ തൈക്കാട്ട് മൂസ്സും തമ്മിലുള്ള

Read More »