ആപ്ത ക്ലബ് ഹൌസ്

 

ആപ്ത ക്ലബ് ഹൌസ്

ജനങ്ങളുമായി സംവദിക്കുന്നതിനും, ആശയപ്രചരണത്തിനുമുള്ള നൂതന മാർഗ്ഗമാണ് സാമൂഹമാധ്യമങ്ങൾ. ആയുർവേദത്തെ അതിന്റെ തനിമ നഷ്ടപ്പെടാതെ, ശാസ്ത്രീയതയുടെയും യുക്തിയുടേയും വെളിച്ചത്തിൽ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുക എന്നത്, ഇന്ന് ഈ ശാസ്ത്രം കൈകാര്യം ചെയ്യുന്ന ഓരോരുത്തരുടേയും, ആയുർവേദ രംഗത്തെ പൊതു സംഘടന എന്ന നിലയ്ക്ക് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടേയും ഉത്തരവാദിത്വമാണ്. അതു പോലെ ആയുർവേദത്തിനെതിരായി നടക്കുന്ന മൌലികവാദപരമായ കള്ളപ്രചരണങ്ങളെ തുറന്നു കാട്ടേണ്ടതുണ്ട്. ഇതിനായി നവസമൂഹമാധ്യമമായ Clubhouse ഉപയോഗിച്ച് APTA എന്ന പേരിൽ ഒരു കൂട്ടായ്മ ഉണ്ടാക്കി ചർച്ചാവേദികൾ രൂപീകരിക്കുകയാണ്.

ആയുർവേദത്തിന്റെ സമഗ്രതയും ശാസ്ത്രീയതയും രീതികളും
ചർച്ചചെയ്യുന്നതിനൊപ്പം പൊതുജനാരോഗ്യ രംഗത്ത് ലാഭേച്ഛകൾ ഇല്ലാതെ, കാണാച്ചരടുകൾ ഇല്ലാതെ, സ്വതന്ത്രമായ ജനാധിപത്യ സംവാദങ്ങൾക്കായി ഒരിടം. ആരോഗ്യ രംഗത്തെ മറ്റാരും ചർച്ച ചെയ്യാൻ താല്പര്യപെടാത്ത, എന്നാൽ ഏറ്റവും ആദ്യം ചർച്ച ചെയ്യേണ്ട വിഷയങ്ങളാണ് ഈ മുറിയിൽ ചർച്ച ചെയ്യുന്നത്‌. പകലന്തിയോളമുള്ള വാചക കസർത്തുകളില്ല, കേവലം അറുപത് മിനിട്ട് മാത്രം.

ഈ ക്ലബ്
https://www.clubhouse.com/club/apta
നിങ്ങളുടെ ഇഷ്ടത്തിൽ പെടുത്തി പിൻതുടരുക.

AMAI MEMBERSHIP

It's time to renew your membership. Member benefits include Journals.

RELATED POSTS