വ്യാജവൈദ്യത്തിനെതിരായ കോടതിവിധി നടപ്പാക്കണം
വ്യാജ വൈദ്യത്തിനെതിരായ കോടതി വിധി നടപ്പാക്കണമെന്നും കൂടുതൽ ശിക്ഷ നടപ്പാക്കണമെന്നും എ.എം.എ.ഐ. എറണാകുളം ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.വ്യാജവാദ്യത്തിനു ള്ള ശിക്ഷ വളരെ ചെറിയ പിഴയാണ് നിലവിൽ ഉള്ളത്, ഇതു വർധിപ്പിച്ചാൽ മാത്രമേ വ്യാജ വൈദ്യം കുറയൂ എന്ന് സമ്മേളനം വിലയിരുത്തി.
വൈറ്റിലയിലുള്ള നൈവേദ്യ ആയുർവേദ ആശുപത്രി ഹാളിൽ വെച്ച്ജില്ലാ പ്രെസിഡെന്റ് ഡോ.ദേവീദാസ് വെള്ളോടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.ഉഷ ഉൽഘാടനം ചെയ്‌തു. ഡോ.ഡി.ആർ.സാദത് മുഖ്യ പ്രഭാഷണം നടത്തി. ബി.എ.എം.എസ്. അവസാന വർഷ പരീക്ഷയിൽ കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥിക്കുള്ള ഡോ.ടി.പി.ആർ.മേനോൻ എൻഡോവ്മെന്റ് അവാർഡ് നങ്ങേലിൽ ആയുർവേദ കോളേജിലെ വൈഷ്‌ണവി കരസ്ഥമാക്കി. ഡോ.M.S.സുബ്ബലക്ഷ്മി പുരസ്‌കാരം നേടിയ ഡോ.കാർത്തിക്കിനെയും സംസ്‌കൃത സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ഡോ.ബിനോയ് ഭാസ്കറിനെയും അനുമോദിച്ചു.
ഡോ.വിനോദ് കുമാർ, ഡോ.രാജശേഖരൻ നായർ, ഡോ.ജോയ്സ് കെ.ജോർജ്, ഡോ.ജിംഷിദ് സദാശിവൻ, ഡോ.അജിത് കുമാർ, ഡോ.വത്സലാദേവി എന്നിവർ പ്രസംഗിച്ചു.
ഡോ.വിഷ്‌ണു നമ്പൂതിരി ക്യാൻസർ ചികിത്സയിൽ ആയുർവേദത്തിന്റെ സാധ്യതകളെ കുറിച്ച് ക്ലാസ്സെടുത്തു.
പുതിയ ഭാരവാഹികളായി
പ്രസിഡന്റ് ഡോ.സലീം പി. രാമൻ(ത്രിപ്പൂണിത്തുറ) സെക്രട്ടറി – ഡോ.വിനീത് എസ്.(പെരുംബാവൂർ), വൈസ് പ്രസിഡണ്ടുമാർ ഡോ.പ്രിൻസ് (ആലുവ),ഡോ.ദിവ്യ അരുൺ (പറവൂർ), ജോ. സെക്രട്ടറിമാർ ഡോ.ഇട്ടൂപ്പ് (കോതമംഗലം), ഡോ.ഹാരിൻ (എറണാകുളം)
വനിത കമ്മറ്റി ചെയർപേഴ്സൺ – ഡോ.ശ്രീലേഖ (ആലുവ) വനിത കമ്മറ്റി കൺവീനർ – ഡോ.ടിന്റു (അങ്കമാലി).