ആയുഷിനുവേണ്ടി ആയുര്‍വേദ ഐക്യവേദിയുടെ സമരം

സംസ്ഥാനത്ത് ആയുഷ് വകുപ്പ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് ആയുര്‍വേദരംഗത്തെ വിവിധ സംഘടനകളുടെ ഏകോപന സമിതിയായ ആയുര്‍വേദ ഐക്യവേദി സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി.
വി.ഡി. സതീശന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആയുഷ് വകുപ്പ് നിലവില്‍ വരണമെന്ന നിലപാടിലാണ് സര്‍ക്കാരെന്ന് അദ്ദേഹം പറഞ്ഞു. ഇതിനുള്ള തടസങ്ങള്‍ നീക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. ആയുഷിന്റെ ജനനത്തോടെ സംസ്ഥാനത്തെ ആയുര്‍വേദരംഗത്തിന് കാര്യമായ ഉണര്‍വുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഡോ. പി.കെ. മോഹന്‍ലാല്‍ അധ്യക്ഷനായി.
എം.എല്‍.എമാരായ വി.ശിവന്‍കുട്ടി, വി.എസ്. സുനില്‍കുമാര്‍, തോമസ് ഉണ്ണിയാടന്‍, അഹമ്മദ് കബീര്‍, സംഘടനാ നേതാക്കളായ ഡോ.ജി. വിനോദ്കുമാര്‍, ഡോ. ശര്‍മ്മത്ഖാന്‍, ഡോ. കെ.വി. ബൈജു, ഡോ. ഹരിറാം, മുന്‍ ഹോമിയോ കോളേജ് പ്രിന്‍സിപ്പല്‍ രവി എം.നായര്‍, ഡോ.സനില്‍, ഡോ.രഘുനാഥന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.

AMAI MEMBERSHIP

It's time to renew your membership. Member benefits include Journals.