കൊല്ലം ജില്ലയിൽ ആദ്യമായി ഗവൺമെൻറ് ആയുർവേദ സ്ഥാപനങ്ങളിൽ (palliative c a r e in Ayurveda ) എന്ന പ്രോജക്ട് നടപ്പാ ക്കിയ കൊല്ലം ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് സാം ഡാനിയേൽ ഉൾപ്പെടെ ഉള്ളവരെ AMAI കൊല്ലം ജില്ലാ കമ്മിറ്റി അഭിനന്ദിക്കുന്നു .ജില്ലാ പഞ്ചായത്ത് മുൻപാകെ ഈ വർഷം ആദ്യം സംഘടന നൽകിയ പാലിയേറ്റീവ് കെയർ ഇൻ ആയുർവേദ എന്ന പ്രോജക്ട് എൻറെ അടി സ്ഥാനത്തിലാണ് ആയുർ പാലിയം എന്ന പദ്ധതി ഇപ്പോൾ നടപ്പാക്കുന്നത് .ഈ പദ്ധതി ജില്ലയിലെ മറ്റു സ്ഥാപനങ്ങളിൽ കൂടി പ്രാവർത്തികമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി ജില്ലാ കമ്മിറ്റി മുന്നോട്ടുപോകുന്നതാണ് .
കൊല്ലം കോർപ്പറേഷൻ മുൻപാകെ സംഘടന വളരെ നേരത്തെ രണ്ടു പ്രോജക്ടുകൾ നൽകിയിട്ടുണ്ട് .സ്കൂൾ ഹെൽത്ത് പ്രോഗ്രാം ,പാലിയേറ്റീവ് കെയർ ഇൻ ആയുർവേദ .കോർപ്പറേഷനിലെ 52 ഡിവിഷൻ കളിലും ഈ പ്രോജക്ടുകൾ നടപ്പാക്കുന്നതിനുള്ള പദ്ധതിയാണ് നൽകിയിട്ടുള്ളത് .Pilotproject ആയി 6 ഡിവിഷനുകളിൽ നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കോർപ്പറേഷൻ ചെയ്തുവരികയാണ് .എല്ലാ കോർപ്പറേഷൻ കൗൺസിലർ മാരും തങ്ങളുടെ ഡിവിഷനുകളിൽ ഈ പദ്ധതികൾ നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ആദ്യപടിയായി 6 ഡിവിഷനുകൾ തെരഞ്ഞെടുക്കുന്നതിനുള്ള ശ്രമത്തിലാണ് കോർപ്പറേഷൻ .ഈ പദ്ധതികൾ തൻ സാമ്പത്തിക വർഷത്തിൽ തന്നെ നടപ്പാക്കിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി സംഘടന മുന്നോട്ടു പോകുകയാണ് .ഈ മൂന്ന് പദ്ധതികളും സമയബന്ധിതമായി തയ്യാറാക്കി നൽകിയ സംസ്ഥാന കമ്മിറ്റി മെമ്പറും ജില്ലാ കമ്മിറ്റി അംഗവുമായ ഡോക്ടർ ശരത്തിനെ ജില്ലാ കമ്മിറ്റി മോദിക്കുന്നു .

AMAI MARCH AT TRIVANDRUM
പഴവങ്ങാടിയിലെ കുട്ടന്‍ വൈദ്യന്‍ ബാലചികിത്സാലയം റെയ്ഡ് ചെയ്ത് പൂട്ടുകയും വ്യാജചികിത്സയെന്നാരോപിച്ച് മെഡിക്കല്‍ പ്രാക്ടീഷണറെ അറസ്റ്റ് ചെയ്യുകയും ചെയ്ത അലോപ്പതി ഡി.എം.ഒയുടെ നടപടിയില്‍ പ്രതിഷേധിച്ച് ആയുര്‍വേദ ഐക്യവേദിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. എഴുപതിലേറെ