ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ , തൃശൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സഹചര – പൊതുജന സമ്പർക്ക വെബിനാർ സീരീസ് മെയ് 30 മുതൽ ജൂൺ 6 വരെ ഏഴ് ക്ലാസുകളിലായി സംഘടിപ്പിച്ചു.
മെയ് 30 ന് കോവിഡ് ചികിത്സ, പ്രതിരോധം ആയുർവേദ സാദ്ധ്യതകൾ എന്നിവയെ കുറിച്ച് ഡോ.വി.ജി. ഉദയകുമാറും (ചെയർമാൻ, AMA റിസർച്ച് ഫൗണ്ടേഷൻ ), ജൂൺ 1 ന് കോവിഡ് കാല ആരോഗ്യശീലങ്ങൾ ഡോ.സിരി സൂരജ് , ജൂൺ 2 ന് കോവിന് കാലത്തെ കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യം ഡോ. ആര്യ മൂസ്സ്, മെയ് 3 ന് കോവിഡ് കാലത്ത് സ്ത്രീകൾ നേരിടുന്ന ശാരീരിക മാനസ്സിക സാമൂഹിക പ്രശ്നങ്ങൾ ഡോ. ഉഷ പി., ജൂൺ 4 ന് കോവിഡ് ഉയർത്തുന്ന മാനസിക പ്രശ്നങ്ങൾ ഡോ. രേഖ എൻ.എസ്, ജൂൺ 5 ന് പരിസ്ഥിതിയും ആയുർവേദവും ഡോ. ആനന്ദ് ആർ വി., ജൂൺ 6 ന് Digital eye strain പരിഹാര മാർഗ്ഗങ്ങളെ കുറിച്ച് ഡോ. തേത്രദാസ് ക്ലാസുകൾ എടുത്തു.
തൃശൂർ ജില്ല പ്രസിഡണ്ട് ഡോ.രവി മൂസ്സ് , സെക്രട്ടറി ഡോ. ഹേമമാലിനി കെ.ആർ, ഡോ. സ്മിത ജോജി, ഡോ. നേത്രദാസ് , ഡോ. ആനന്ദ്, ഡോ.ജിതേഷ്, ഡോ.ഉമ, ഡോ. അരുൺ കബീർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
AMAI AWARDS 2013
1. AMAI BHISHAK RATNA AWARD Dr.K.Muraleedharan(Kottakkal) 2. N.V.K WARRIER MEMMORIAL AYURVEDA PRACHARAN AWARD Dr.M.Prasad(Trissur) 3. AMAI MEDIA AWARD Mathrubhumi Group of Publications


