കണ്ണൂർ: ഇരിട്ടി ഏരിയയിൽവച്ചു നടന്ന കണ്ണൂർ ജില്ലാ സമ്മേളനം പേരാവൂർ നിയോജകമണ്ഡലം MLA അഡ്വക്കേറ്റ് സണ്ണി ജോസഫ് ഉത്‌ഘാടനം ചെയ്തു ..ഇരിട്ടി നഗരസഭ അധ്യക്ഷൻ പി പി അശോകൻ ചടങ്ങിൽ മുഖ്യഥിതിആയിരിക്കുന്നു.ദേശീയ സംസ്ഥാന അവാർഡ് ജേതാക്കളായ ഡോ.ഭവദാസൻ നമ്പൂതിരി,ഡോ.ഒ കെ നാരായണൻ ,ഡോ.യു പവിത്രൻ ഡി പി എം ആയി നിയമിതനായ ഡോ.അജിത് കുമാർ ,ഡോ.സുഗേഷ് കുമാർ സാഹിത്യ അവാർഡ് ജേതാവ് ഡോ.കെ ആർ അപർണ എന്നിവരെ ചടങ്ങിൽ ആദരിച്ചു ..കണ്ണൂർ DMO ഡോ.ബിന്ദു ചടങ്ങിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു …സംഘടനസമ്മേളനം സംസ്ഥാന പ്രസിഡന്റ് ഡോ.രാജു തോമസ് ഉത്‌ഘാടനം ചെയ്ത് സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു …കോഴിക്കോട് സോണൽ പ്രസിഡന്റ് ഡോ.മനോജ് പി സി ആശംസകൾ അറിയിച്ചു സംസാരിച്ചു ..പങ്കളിത്തം കൊണ്ടും ചർച്ചകൾ കൊണ്ടും സമ്മേളനം ശ്രദ്ധേയമായി.
ഭാരവാഹികൾ
പ്രസിഡന്റ്- ഡോ.രാജേഷ് പി വി
വൈ.പ്രസിഡന്റ്-ഡോ.മിഥുൻ,ഡോ.ശോഭന
സെക്രട്ടറി-ഡോ.ബിനോയ്
ജോ.സെക്രട്ടറി-ഡോ.അനൂപ് കുമാർ പി പി ,ഡോ.രാധിക
ട്രെഷറർ – ഡോ.വിശ്വനാഥൻ
വനിതാകമ്മിറ്റി
ചെയർപേഴ്സൺ – ഡോ.മിനി വി ജി
കൺവീനർ – ഡോ.സീന കെ