തൃശ്ശൂർ : വ്യാജവൈദ്യം തടയുന്ന സുപ്രീംകോടതിവിധി ഉടൻ നടപ്പിലാക്കണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ തൃശ്ശൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സമ്മേളനം തൃശൂർ കോർപറേഷൻ മേയർ ശ്രീമതി അജിത വിജയൻ ഉദ്ഘാടനംചെയ്തു .ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷിബു.എസ്, നാഷണൽ ആയുഷ് മിഷൻ ഡി പി എം ഡോ. ശ്രീവത്സ്, മുൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷീല ബി. കാറളം, സി സി ഐ എം മെമ്പർ മനോജ് കാളൂർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. വനിതാ കമ്മിറ്റി ചെയർപേഴ്സൺ ഡോ പ്രിയംവദ സ്വാഗതം ആശംസിച്ചു. ജില്ലാ പ്രസിഡണ്ട് ഡോ. പി. ഗോപിദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. നേത്രദാസ് ജില്ലാ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലയിലെ 13 ഏരിയകളിൽ നിന്നായി മുന്നൂറ്റമ്പതോളം ഡോക്ടർമാർ പങ്കെടുത്തു. പേൾ റീജൻസിയിൽ വെച്ച് നടന്ന ജില്ലാ സമ്മേളനത്തിൽ പത്മഭൂഷൺ രാഘവൻ തിരുമുൽപ്പാട് അനുസ്മരണ പ്രഭാഷണം ഡോ. എം പ്രസാദ് നടത്തി. ഔഷധയോഗങ്ങളെ കുറിച്ച് ഡോ. രാമൻകുട്ടി വാരിയർ പ്രഭാഷണം നടത്തി.
ഏറ്റവും മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് നാട്ടിക ഏരിയ കരസ്ഥമാക്കി. ഒല്ലൂർ ഏരിയ കമ്മിറ്റി പ്രോത്സാഹന സമ്മാനം നേടി.
പുതിയ ഭാരവാഹികളായി
പ്രസിഡണ്ട്: ഡോ. രവി മൂസ്
സെക്രട്ടറി: ഡോ. സജു. കെ.ബി
ട്രഷറർ: ഡോ.ഹേമമാലിനി.കെ.ആർ
വൈസ് പ്രസിഡണ്ട്: ഡോ.സുരേഷ്.കെ
ഡോ.അനീഷ്.വി.ആർ
ജോയൻറ് സെക്രട്ടറി:
ഡോ.അബ്ദുൾ റാവൂഫ്.പി.കെ
ഡോ.കെ.വി.പി. ജയകൃഷ്ണൻ
വനിതാ കമ്മിറ്റി ചെയർപേഴ്സൺ: ഡോ സ്മിതാ ജോജി
കമ്മിറ്റി കൺവീനർ: ഡോ. ഉഷ.പി
എന്നിവരെ തിരഞ്ഞെടുത്തു.