ഒല്ലൂർ: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യശ:ശരീരനായ പദ്മഭൂഷൻ വൈദ്യഭൂഷണം കെ. രാഘവൻ തിരുമുല്പാട് അനുസ്മരണവും ശാസ്ത്ര മഥനവും സംഘടിപ്പിച്ചു. ഒല്ലൂർ വൈദ്യരത്നം ആയുർവേദ കോളേജിൽ വച്ച് നടന്ന യോഗത്തിൽ എ എം എ ഐ ജില്ലാ പ്രസിഡന്റ് ഡോ.പി.കെ.നേത്രദാസ് അധ്യക്ഷത വഹിച്ചു. ഡോ.എസ്.ഷേണിയ വർമ അനുസ്മരണ പ്രഭാഷണം നടത്തി. ശാസ്ത്ര മഥനത്തിൽ ഡോ.പി.പി. കിരാതമൂർത്തി, ഡോ.വി.എൻ. പ്രസന്ന, ഡോ.മുകേഷ് ഇ., ഡോ.പി.വി.ഗിരി എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. സെക്രട്ടറി ഡോ.കെ. ആർ.ഹേമമാലിനി, പ്രിൻസിപ്പൽ ഡോ.കെ.കെ. ലത, ഡോ.കെ.മുരളി, ഡോ.ജിതേഷ് കെ.ജെ. എന്നിവർ സംസാരിച്ചു.