കേരളത്തിലെ ആയുർവേദ ഡോക്ടർമാരുടെ പൊതു സംഘടനയായ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ( എ എം എ ഐ) സംസ്ഥാന തലത്തിൽ നൽകുന്ന 2023 ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
എ എം എ ഐ ഭിഷക് രത്‌ന പുരസ്കാരത്തിന് (₹ 30000) പത്തനംതിട്ട ഓമല്ലൂർ വേദ നേഴ്സിംഗ് ഹോം ചീഫ് ഫിസിഷ്യൻ ഡോ. റാം മോഹൻ ,
വൈദ്യ പി.വി. ദവെ സ്മാരക എ എം എ ഐ ആര്യഔഷധി ഭിഷക് പ്രവീൺ പുരസ്കാരത്തിന് ( ₹ 25000) കോഴിക്കോട് ചേലാവൂർ ശാഫി ദവാ ഖാനയിലെ മർമ്മ രോഗ വിദഗ്ധൻ ഡോ. സഹീർ അലി,
ഡോ. ആർ. വി. ദവെ
സ്മാരക എഎം എ ഐ ലെജൻഡ് ഫാർമസ്യൂട്ടിക്കത്സ് ഭിഷക് പ്രതിഭ പുരസ്കാരത്തിന്( ₹ 25000 ) ( രണ്ടു പേർക്ക് ), മലപ്പുറം തിരൂരിലെ ഡോ സയാനാസ് ആയുർവേദ വെൽനെസ്സ് സെൻ്ററിലെ കേശസംരക്ഷണ വിദഗ്ധ ഡോ സയാന സലാം, എറണാകുളം മൂവാറ്റുപുഴ വെട്ടുകാട്ടിൽ ആശുപത്രിയിലെ അസ്ഥി രോഗ വിദഗ്ധൻ ഡോ. ജിക്കു ഏലിയാസ് ബെന്നി ,
ഡോ. എൻ വി കെ വാര്യർ മെമ്മോറിയൽ ആയുർവേദ പ്രചാരൺ പുരസ്കാരത്തിന് പത്തനംതിട്ട തിരുവല്ലയിലെ ഓൺലൈൻ കൺസൾട്ടൻ്റ് ഡോ. രേഷ്മ സനൽ
എന്നിവർ അർഹരായി.
ഇതോടൊപ്പം അവാർഡ് കമ്മറ്റി നിർദ്ദേശിച്ച താഴെ പറയുന്ന പ്രത്യേക അവാർഡുകളും സംഘടന നൽകുന്നുണ്ട്
ആയുർവേദ മേഖലയിലെ സമഗ്ര സംഭാവനക്കു ഡോ. ഡി. രാമനാഥൻ ആയുർവേദത്തെ ലോകരാജ്യങ്ങളിൽ വ്യാപിപ്പിക്കുന്ന ശ്രീ ബേബി സോമതീരം സമ്മേളനത്തിൻ്റെ തീം ആയ വെൽനസ്സ് ടൂറിസം മേഖലയിലെ ദീർഘകാലമായ സംഭാവനകളെ ആദരിച്ച് ഡോ ലളിതാംബിക എന്നിവരെയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത് .
2024 മെയ് 26 ന് തിരുവനന്തപുരം കെ റ്റി ഡി സി സമുദ്ര ഹോട്ടൽ കോവളത്ത് നടക്കുന്ന വാർഷിക കൗൺസിൽ യോഗത്തിൽ അവാർഡുകൾ വിതരണം ചെയ്യും.